ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ശശികല.എല്‍

പ്രസിഡൻ്റ്

രാജു ചാവടി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രമി.ആര്‍.ജി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനി.എസ്.റ്റി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനോയ്.ബി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അഭയന്‍.സി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം- കൊട്ടാരക്കര താലൂക്ക്, കൊല്ലം ജില്ല, കേരളം.വാര്‍ഡുകള്‍ : 17 ,  നിയമസഭാ മണ്ഡലം : ചാത്തന്നൂര്‍ , ലോകസഭാ മണ്ഡലം : കൊല്ലംവില്ലേജ് : പൂയപ്പള്ളിആകെ ജനസംഖ്യ (2011) : 24,447വിസ്തീർണ്ണം : 27.46 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലുമുള്ള 22.28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്. “പൂയപ്പള്ളി” എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകളില്ലെങ്കിലും, ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് ഈ പേര് രൂപപ്പെട്ടതെന്നാണ് പ്രാദേശിക വിശ്വാസം. “പള്ളി” എന്ന പദം ബുദ്ധവിഹാരം, പള്ളിക്കൂടം, എഴുത്തുകളരി എന്നീ അർത്ഥങ്ങൾ നൽകുന്നതിനാൽ, പൂയപ്പള്ളിയിലും മരുതമൺപള്ളിയിലും ഒരുകാലത്ത് ബുദ്ധമത സ്വാധീനം ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. പൂയം നക്ഷത്ര ദിവസങ്ങളിൽ ബുദ്ധമത വിശ്വാസികൾ വിദ്യാഭാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്ന വിശ്വാസവും നിലനിൽക്കുന്നു.

കൂടുതൽ വായിക്കുക