ആശ വർക്കറുടെ നിയമനം
June 28, 2026
പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പുതുതായി രൂപീകരിച്ച 17-ാം വാര്‍ഡ് ചിറയ്ക്കല്കോണം വാര്‍ഡിലേക്ക് പുതിയ ആശാ പ്രവര്‍ത്തകയുടെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. കുറഞ്ഞത് 10-ാം ക്ലാസ് വിദ്യാഭ്യാസവും, 25 വയസ്സിനും 45 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരാകണം. 17-ാം വാര്‍ഡില്‍ സ്ഥിര താമസക്കാരിയിട്ടുള്ളവര്ക്കും ആശമാരുടെ ട്രെയിനിംഗ് (5 മൊഡ്യൂള്‍) കിട്ടിയവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ 04.07.2026 ന് 3 മണിക്ക് മുമ്പായി മരുതമണ്‍പള്ളി ഫാമിലി ഹെല്‍ത്ത് സെന്ററില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദമായ വിവരങ്ങള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍, ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നിന്ന് അറിയാവുന്നതാണ്.