ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂപ്രകൃതി

കൊല്ലം ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകളില്‍ ഒന്നാണ് പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്. കൊട്ടാരക്കര ബ്ലോക്കു പഞ്ചായത്തിലെ ആറു ഗ്രാമ പഞ്ചായത്തുകളിലൊന്നും പൂയപ്പള്ളി വില്ലേജില്‍പ്പെടുന്നതുമാണ് ഈ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് നിലവില്‍ വന്നത് 1953 ആഗസ്റ്റ് 15-ാം തീയതിയാണ്. പഞ്ചായത്തിന്‍റെ വിസ്തീര്‍ണം 22.28 ച.കി.മി. ആണ്.കൊല്ലം ജില്ലയുടെ തെക്ക് പടിഞ്ഞാറു ഭാഗത്ത് മലനാടിനും തീരപ്രദേശത്തിനും ഇടയില്‍ ഇടനാട്ടില്‍ ചെറുകുന്നുകളും താഴ്വരകളും ഉള്‍പ്പെടുന്ന സസ്യശ്യാമളമായ ഗ്രാമപ്രദേശമാണ് പൂയപ്പള്ളി പഞ്ചായത്ത്. ഗ്രാമമാതാവിന്‍റെ പുടുവക്കസഖെന്നോണം പഞ്ചായത്തിന്‍റെ തെക്ക് പടിഞ്ഞാറേ അതിരായി 5.4 കി.മീറ്റര്‍ ഇത്തിക്കര ആര്‍ ഒഴുകന്നു.
ഭൂഗോളത്തില്‍ പഞ്ചായത്തിന്‍റെ സ്ഥാനം :  
    ഉത്തര അക്ഷാംശം 8051چ10ڈ നും 8055چ30ڈ നും പൂര്‍വ്വ രേഖാംശം 76044چ20ڈനും 76048ڈ  നും മദ്ധ്യേ ആണ്.
പഞ്ചായത്ത് പ്രദേശത്തിന്‍റെ സ്ഥാനം  അതിര്‍ത്തി :  
    പൂയപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ വടക്ക് വെളിയം ഗ്രാമപഞ്ചായത്തും, കിഴക്ക് ഇളമാട് ഗ്രാമപഞ്ചായത്തും തെക്ക് വെളിനല്ലൂര്‍,ആദിച്ചനല്ലൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളും, പടിഞ്ഞാറ് കരീപ്ര ഗ്രാമ പഞ്ചായത്തുമാണുള്ളത്.

പഞ്ചായത്തില്‍ എത്താനുള്ള വഴികള്‍ :  
    നാഷണല്‍ ഹൈവേയില്‍ കൊല്ലം ആയൂര്‍ റോഡിന് മദ്ധ്യേയും, പാരിപ്പള്ളിയില്‍ നിന്നും പാരിപ്പള്ളി-വെളിനല്ലൂര്‍- കൊട്ടാരക്കര റോഡ് വഴിയും എം.സി റോഡില്‍ ആയൂര്‍ നിന്ന് വാളകം-ഓടനാവട്ടം വഴിയും, കൊട്ടാരക്കരയില്‍ നിന്നും ഓയൂര്‍ റോഡ് വഴിയും പഞ്ചായത്ത് ആസ്ഥാനമായ പൂയപ്പള്ളിയില്‍ എത്തിച്ചേരാവുന്നതാണ്.
ഭൂപ്രകൃതിയും വിഭങ്ങളും :  
    ഭൂവിജ്ഞാനത്തെ അവഗണിച്ചുകൊണ്ടുള്ള ഏതൊരു വികസന പ്രവര്‍ത്തനവും അശാസ്ത്രീയമാണ്, ആസൂത്രണ പ്രക്രിയയില്‍ അതാതു ഭൂപ്രദേശങ്ങളുള്ള ഭൂമിശാസ്ത്രപരമായ അറിവ് ഒഴിച്ചുകൂടാനാവാത്തതാണ്. ആസൂത്രണത്തിന് വിധേയമാകേണ്ട ഭൂപ്രകൃതി, മണ്‍തരങ്ങള്‍, കാലാവസ്ഥ, ജലലഭ്യത തുടങ്ങി എല്ലാ പ്രകൃതിദത്ത വിഭവങ്ങളെയും അപഗ്രഥിച്ചുകൊണ്ടാവണം ആസൂത്രിത പദ്ധതിക്ക് തുടക്കം കുറിക്കേണ്ടത്. ഓരോ പ്രദേശത്തിന്‍റെയും വികസനം ആ പ്രദേശത്ത് വസിക്കുന്ന ജനങ്ങളുടെയും മറ്റ് പ്രകൃതിവിഭവങ്ങളുടെയും സന്തുലിതാവസ്ഥയ്ക്ക് അനുയോജ്യമായതും ആ പ്രദേശത്തിന്‍റെ സ്ഥായിയായ വികസനത്തിന് വഴിയൊരുക്കുന്നതുമായിരിക്കണം. ഇത്തരം പരിപാടികളില്‍ വ്യത്യസ്ത പ്രദേശങ്ങളുടെ ഭൂമിശാസ്ത്രഘടകങ്ങളുടെ അവലോകനം ഒഴിച്ചുകൂടാനാവാത്തതാണ്.
ഭൂമിയുടെ കിടപ്പനുസരിച്ച് ഈ പഞ്ചായത്തിനെ നാലായി തിരിക്കാം..
1.    കുന്നിന്‍ പുറങ്ങള്‍                 3. താഴ്വാരം
2.    ചരിഞ്ഞ പ്രദേശം               4. ഇടത്തരം ചരിവുകള്‍