2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്റിംഗ് 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതാണ്.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം -2005

  •  പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുളള വിവരങ്ങള്‍ എല്ലാ പൗരډാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാരകേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുളള ഉത്തരവാദിത്വം നിലനിര്‍ത്തുന്നിതിനും അഴിമതി നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുമായി രൂപം കൊടുത്ത നിയമമാണ് 2005 ലെ വിവരാവകാശ നിയമം.
  •  ഈ ഓഫീസിലെ മേധാവിയുടെ കൈവശമോ നിയന്ത്രണത്തിന്‍ കീഴിലോ ഉളള വിവരങ്ങള്‍ അറിയാന്‍ പൗരډാര്‍ക്ക് അവകാശമുണ്ട്. ഈ ഓഫീസിലുളള രേഖയോ പ്രമാണങ്ങളോ പരിശോധിക്കാനും രേഖയുടെയോ പ്രമാണത്തിന്‍റെയോ പകര്‍പ്പോ, കുറിപ്പുകളോ എടുക്കാനും കമ്പ്യൂട്ടറില്‍ ശേഖരിച്ചു വെച്ച വിവരങ്ങള്‍ പ്രിന്‍റ് ഔട്ടുകള്‍, ഫ്ലോപ്പികള്‍, ഡിസ്കുകള്‍ മുതലായ രൂപത്തില്‍ പകര്‍ത്താനുമുളള അവകാശംഈ നിയമത്തില്‍ ഉള്‍പ്പെടുന്നു.
  • വിവരങ്ങള്‍ ആവശ്യപ്പെടുന്ന വ്യക്തി എന്തൊക്കെ വിവരങ്ങളാണ് വേണ്ടതെന്ന് കാണിച്ച് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പായി അപേക്ഷയില്‍ പതിപ്പിച്ചാല്‍ മതി. അപേക്ഷയില്‍ അപേക്ഷകന്‍റെ തപാല്‍ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍ നമ്പര്‍ കൂടി രേഖപ്പെടുത്തുന്നതാണ് ഉചിതം. ഒരു സാധാരണ പേജിന് (എ4) 2 രൂപയുംവലിപ്പം കൂടിയ പേപ്പറിന് അതിന്‍റെ യഥാര്‍ത്ഥ വിലയോ പകര്‍പ്പിന് ചെലവായ തുകയോ , സാമ്പിളുകള്‍, മോഡലുകള്‍, ഭൂപടങ്ങള്‍, പ്ലാനുകള്‍ എന്നിവയ്ക്ക് അതിന്‍റെ യഥാര്‍ത്ഥ വിലയോ , ചെലവോ ഫീസായി കൊടുക്കണം. രേഖകള്‍ പരിശോധിക്കാന്‍ ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല.അതിനുശേഷമുളള ഓരോ മണിക്കൂറിനും (അല്ലെങ്കില്‍ അതിന്‍റെ അംശത്തിന്) അഞ്ച് രൂപാ വീതം അടവാക്കണം. ഫ്ളോപ്പി, സി.ഡി.മുതലായവയ്ക്ക് ഒന്നിന് 50 രൂപ അടവാക്കണം. 30 ദിവസത്തിനകം വിവരങ്ങള്‍ ലഭ്യമാകും. അല്ലാത്ത പക്ഷം 30 ദിവസത്തിനുളളില്‍ ഉയര്‍ന്ന തലത്തില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. പൂയപ്പള്ളി പഞ്ചായത്തിലെ വിവരാവകാശം സംബന്ധിച്ച് അധികാരികള്‍ താഴെ പറയുന്നവരാണ്.


    ډ    സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ - സെക്രട്ടറി, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ,  
                                                     പൂയപ്പള്ളി പി.ഒ, ഫോണ്‍ 0474 2462027
    ډ    അസി.സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ - ഹെഡ് ക്ലാര്‍ക്ക് , 
                                                     പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ,  
                                                     പൂയപ്പള്ളി പി.ഒ, ഫോണ്‍ 0474 2462027
    ډ    അപ്പലേറ്റ് അതോറിറ്റി   - പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍,  സിവില്‍ സ്റ്റേഷന്‍, കൊല്ലം 
     

d