ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ചരിത്രം

ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണാണ് പൂയപ്പള്ളി. കൊട്ടാരക്കര, ചിറയിന്‍കീഴ് താലൂക്കുകളില്‍ ഒരു കാലത്ത് ബുദ്ധമതം പ്രചാരത്തിലിരുന്നതായി ڇകേരള വിജ്ഞാന കോശത്തിലുംڈ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ڇഅന്നത്തെകേരളം, സാംസ്കാരത്തിന്‍റെ നാഴിക കല്ലുകള്‍ڈ എന്നീ ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചു കാണുന്നു. പൂയപ്പള്ളി പഞ്ചായത്തിലും ഒരു കാലത്ത് ബുദ്ധമതം പ്രചാരത്തിലിരുന്നതായി അനുമാനിക്കേണ്ടിയിരിക്കുന്നു. ഈ പഞ്ചായത്തിലെ മിക്കക്ഷേത്രങ്ങളിലും അടുത്തകാലം വരെ എടുപ്പുകുതിരക്കെട്ട് ഉണ്ടായിരുന്നു. അത് ബുദ്ധമതം ഇവിടെ പ്രചാരത്തിലിരുന്നതിന്‍റെ തെളിവായി എടുക്കാവുന്നതാണ്. പള്ളി എന്ന പദത്തിന് ബുദ്ധവിഹാരം, എഴുത്തുകളരി, പള്ളിക്കൂടം എന്നീ അര്‍ത്ഥങ്ങളാണുള്ളത്. പൂയപ്പള്ളി, മരുതമണ്‍പള്ളി എന്നീ പേരുകള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടു വന്ന പേരുകളാണ്. പൂയം നക്ഷത്ര ദിവസങ്ങളില്‍ ബുദ്ധമതാനുയായികള്‍ ആളുകളെ കൂട്ടി വിദ്യ അഭ്യസിച്ചിരുന്നുവെന്നും അതില്‍ നിന്നാണ് പൂയപ്പള്ളി എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചതെന്നും പഴമക്കാര്‍ പറയുന്നു. څമരുതംچ എന്ന പദത്തിന് നിരന്ന കൃഷിസ്ഥലം എന്നാണര്‍ത്ഥം. ഈ നിരന്ന കൃഷി സ്ഥലത്ത് ബുദ്ധമതവിഹാരങ്ങളോ പള്ളിക്കൂടങ്ങളോ നിലനിന്നിരുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കണം മരുതമണ്‍പള്ളി എന്ന പേര് വന്നിട്ടുള്ളത്. മരുതം എന്ന പദത്തിന് നിരന്ന കൃഷി സ്ഥലം എന്നാണര്‍ത്ഥം. ഇങ്ങനെ നിരന്ന കൃഷി സ്ഥലത്ത് ബുദ്ധമതവിഹാരങ്ങളോ, പള്ളിക്കൂടങ്ങളോ നിലനിന്നിരുന്ന തിന്‍റെ അടിസ്ഥാനത്തിലാവും ഈ പ്രദേശത്ത് മരുതമണ്‍ പള്ളി എന്ന നാമധേയം കൈവന്നതെന്ന് പഴമക്കാര്‍ പറയുന്നു. ഈ പഞ്ചായത്തിലെ നിരന്ന പ്രദേശവും മരുതമണ്‍പള്ളിയാണ്. 
    ഓയൂരിന് സമീപമുള്ള ചുങ്കത്തറ തെക്കേ അതിര്‍ത്തിയായും ഓടനാവട്ടത്തിനു വടക്കുള്ള ചുങ്കത്തറ വടക്കേ അതിര്‍ത്തിയായും വെളിയം എന്നൊരു നാട്ടുരാജ്യം നിലനിന്നിരുന്നെന്നും ഈ ഭൂപ്രദേശം ഭരിച്ചിരുന്നത് വെളിയന്‍ എന്ന നാടുവാഴിയായിരുന്നെന്നും അങ്ങനെ ഈ പ്രദേശത്തിന് വെളിയം എന്ന പേര് കൈവന്നാതായും ശ്രീമാന്‍.ഇളംകുളം കുഞ്ഞന്‍പിള്ള രേഖപ്പെടുത്തിയിട്ടു ള്ളതായി കാണുന്നു. പൂയപ്പള്ളി ഈ നാട്ടുരാജ്യത്തിന്‍റെ ഭരണാതിര്‍ത്തിക്കുള്ളില്‍ ആയിരുന്നുവെന്നു പറയപ്പെടുന്നു.ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച ധീരനായ വേലുത്തമ്പി ദളവയുടെ ജഡം മണ്ണടിയില്‍ നിന്നും തിരുവനന്തപുരത്തേയക്ക് കൊണ്ടുപോകും വഴി ഇന്നത്തെ പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഇറക്കിവെച്ച് കിങ്കരന്മാര്‍ വിശ്രമിച്ചതായും കാഴ്ച്ചക്കാരായി എത്തിയ നാട്ടുകാരെ വേലുത്തമ്പി ദളവയുടെ ശിരസ് ശൂലത്തില്‍ കുത്തി ഉയര്‍ത്തിക്കാണിച്ചതായും പഴമക്കാര്‍ പറയുന്നു.
ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ച ധീരനായ വേലുത്തമ്പി ദളവയുടെ ജഡം മണ്ണടിയില്‍ നിന്നും തിരുവനന്തപുരത്തേയക്ക് കൊണ്ടുപോകും വഴി ഇന്നത്തെ പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഇറക്കിവെച്ച് കിങ്കരന്മാര്‍ വിശ്രമിച്ചതായും കാഴ്ച്ചക്കാരായി എത്തിയ നാട്ടുകാരെ വേലുത്തമ്പി ദളവയുടെ ശിരസ് ശൂലത്തില്‍ കുത്തി ഉയര്‍ത്തിക്കാണിച്ചതായും പഴമക്കാര്‍ പറയുന്നു.
    പൂയപ്പള്ളി പഞ്ചായത്തിലെ മരുതമണ്‍പള്ളി ജംഗ്ഷന് സമീപമുള്ള മാക്രിയില്ലാകുളം ഐതിഹൃത്തിന്‍റെ പട്ടികയില്‍ പ്പെടുന്നതാണ്. ഈ കുളത്തില്‍ څമാക്രികള്‍چ ജീവിക്കുന്നില്ല. സന്ധ്യാവന്ദനത്തിനായി കുളപ്പടയില്‍ ധ്യാന നിരതിനായിരുന്ന നമ്പൂതിരിയ്ക്ക് മാക്രിയുടെ കരച്ചില്‍ അലോസരം സൃഷ്ടിച്ചതായും മേലില്‍ ഈ കുളത്തില്‍ മാക്രികള്‍ ഇല്ലാതെ പോകട്ടെയെന്ന് നമ്പൂതിരി ശപിച്ചതായും അന്നുമുതല്‍ ഈ കുളത്തില്‍ മാക്രികള്‍ വാഴുന്നില്ലാ യെന്നുമാണ് ഐതിഹ്യം. ഈ കുളത്തില്‍ മാക്രി വാഴാത്തതിന് എന്തെങ്കിലും ശാസ്ത്രീയ അടസ്ഥാനം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.
    ദേശീയ സ്വാതന്ത്ര്യസമരത്തിലും ഉത്തരവാദ ഭരണ പ്രക്ഷോഭരണത്തിലും ജന്മിത്വത്തിന് എതിരായുള്ള സമര പോരാട്ടങ്ങളിും ഈ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങള്‍ അവരുടേതായ സജീവമായ പങ്ക് വഹിച്ചിട്ടുണ്ട്. പൂയപ്പള്ളി തോട്ടത്തില്‍ വൈദ്യരുടെ മകന്‍ കുഞ്ഞുകുഞ്ഞ് എന്ന് വിളിച്ചിരുന്ന ഇടിക്കുള എന്ന ആളുടെ നേതൃത്വത്തില്‍ പൂയപ്പള്ളിയില്‍ നിന്നും റ്റി.കെ.കോശി വൈദ്യന്‍, മൈലോട് ചക്കന്‍റഴികത്ത് ഗോപാലന്‍, പരമു, മൈലോട് തോട്ടത്തില്‍ വീട്ടില്‍ രാമന്‍, ഗോപാലന്‍, മൈലോട് കുഴിവിളയില്‍ നീലകണ്ഠന്‍ പൂയപ്പള്ളി പ്ലാവിള വീട്ടില്‍ ചാക്കോ, കല്ലുവിള വീട്ടില്‍ ചാക്കോ തുടങ്ങിയ 12 പേര്‍ തിരുവനന്തപുരത്ത്  അക്കാമ്മചെറിയാന്‍റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പ്രക്ഷോഭരണത്തില്‍ പങ്കെടുക്കുകുയും അതില്‍ ഇടിക്കുള എന്നയാള്‍ക്ക് കുതിരപ്പട്ടാളത്തിന്‍റെ ചവിട്ടേല്‍ക്കുകയും അതിനുശേഷം രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
ജന്മിത്വത്തിനെതിരെ ഈ പഞ്ചായത്തില്‍ നടന്ന സമരം ശ്രദ്ധേയമാണ്. ഈ പഞ്ചായത്തിലെ കൊട്ടറ, മരുതമണ്‍പള്ളി എന്നീ പ്രദേശങ്ങള്‍ തിരുവിതാംകൂറിലെ ഒന്നാമത്തെ ജന്മി യായിരുന്ന അകവൂര്‍മന നമ്പൂതിരിയുടെ തനത് വക യായിരുന്നു. അകവൂര്‍ മനക്കാര്‍ക്ക് അന്നത്തെ രാജാവ് കരം ഒഴിവായി 600 ദേശ വഴികളില്‍പ്പെട്ട രണ്ടു ദേശവാഴിക ളായിരുന്നു കൊട്ടറയും, മരുതമണ്‍പള്ളിയും. കൊട്ടറയും, മരുതമണ്‍പള്ളിയും അടങ്ങുന്ന പ്രദേശത്തെ ഭൂമി കുടിയാന്മാരെന്ന നിലവില്‍ കൃഷിക്കാര്‍ കൈവശം വെയ്ക്കുകയും അകവൂര്‍ മനയ്ക്ക് കരംകൊടുക്കുകയും ചെയ്തു വരികയായിരുന്നു. യഥാര്‍ത്ഥ കൈവശ ക്കാരായിരുന്ന കുടിയാന്മാരുടെ അദ്ധ്വാനഫലം, പാട്ടവും, വാരവുമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു.ജന്മിക്ക് തോന്നുമ്പോള്‍ കുടിയാന്മാകരെ ഭൂമിയില്‍ നിന്നും ഇറക്കി വിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വസ്തുക്കളില്‍ നിന്ന് വൃക്ഷങ്ങള്‍ മുറിക്കുന്നതിനോ ചുള്ളി ഒടിക്കുന്നതിനോ പോലും കൈവശക്കാര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരെയായി സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പുതന്നെ ഈ പഞ്ചായത്തില്‍ കുടിയാന്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്നത് ڇകര്‍ഷകന്‍ڈ എന്ന അപര നാമധേയത്തില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട വെളിയം ശ്രീ.ജി.കൃഷ്ണപിള്ളയായിരുന്നു. ജന്മിത്വത്തിനെതി രായി, കൊട്ടറ, മരുതമണ്‍പള്ളി പ്രദേശങ്ങളില്‍, ശ്രീ.വെളിയം കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പലതവണ ജാഥകളും പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. ഈ പഞ്ചായത്തിലെ ആദ്യ പ്രസിഡന്‍റായിരുന്ന ശ്രീ.പി.ജനാര്‍ദ്ധനന്‍, ശ്രീ.കൃഷ്ണപിള്ള യ്ക്ക് സഹായിയായി മുന്‍ പന്തിയിലുണ്ടായിരുന്നു കുടിയാ ന്മാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ശ്രീ.ജി.കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കുടിയാന്‍ എന്ന പേരില്‍ ആദ്യം ഒരു ദ്വൈമാസികയും പിന്നീട് കര്‍ഷകന്‍ എന്ന പേരിലൊരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ഈ സമരത്തിന്‍റെ ഭാഗമായി രൂപീകരിച്ച സമരസംഘടനയുടെ പേര് കുടിയാന്‍ സംഘം എന്നായിരുന്നു. അന്നത്തെ ജന്മിമാര്‍ മുടിയാന്‍ സംഘം എന്നു വിളിച്ചു ആക്ഷേപിച്ചിരുന്നു. ശ്രീ.കൃഷ്ണപിള്ള രചിച്ച 1968 ല്‍ പ്രസിദ്ധീകരിച്ച മാക്രിയില്ലാക്കുളം എന്ന പുസ്തകം കുടിയാന്‍ പ്രക്ഷോഭത്തിന്‍റെ സമരചരിത്രമാണ്. ശ്രീ.കര്‍ഷകന്‍ കൃഷ്ണപിള്ളയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ജന്മിത്തത്തിനെതിരായുള്ള സമരം കര്‍ഷക സംഘങ്ങളുടെ നേതൃത്വത്തില്‍ തുടര്‍ന്ന് മുന്നോട്ടു പോകുകയും ഇതിന്‍റെ പരിണിതഫലമായി 1957 ല്‍ അധികാരത്തില്‍ വന്ന ശ്രീ.ഇ.എം.എസിന്‍റെ നേതൃത്വ ത്തിലുള്ള ഗവണ്‍മെന്‍റ് ജന്മിക്കരം നിരോധനബില്ല് പാസാക്കി നടപ്പാക്കുകയും തല്‍ഫലമായി കൈവശകൃഷിക്കാര്‍ക്കെല്ലാം അവരുടെ വസ്തുക്കള്‍ക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശം ലഭിക്കുകയും ചെയ്തു
ആയൂര്‍വേദ ചികിത്സാരംഗത്ത് പ്രഗല്‍ഭരായ പലരും ഈ പഞ്ചായത്തില്‍ മുന്‍കാലത്ത് ജീവിച്ചിരുന്നു. അതില്‍ കൊട്ടാരം വൈദ്യന്‍മാരായ ചാവര്‍കോട് വൈദ്യന്‍മാരുമായി ബന്ധമുള്ള നെല്ലിപ്പറമ്പ് വലിയവീട്ടില്‍ ശ്രീ. കൊച്ചുകുഞ്ഞ് വൈദ്യന്‍ അന്തരിച്ചു. പന്തളം കൊട്ടാരത്തിലെ വൈദ്യന്‍മാരായിരുന്ന നാല്‍ക്കവല ചിറക്കല്‍ വൈദ്യന്‍മാരും അടുത്തകാലത്ത് അന്തരിച്ചു. ശ്രീ. മണിവൈദ്യന്‍ വരെയുള്ള കൈപ്പള്ളിയഴികത്ത് വൈദ്യന്‍മാരും ഈ പഞ്ചായത്തിലെ വൈദ്യന്‍മാരുടെ പരമ്പരയില്‍ പെടുന്നവരാണ്. കന്നുകാലി ചികിത്സയില്‍ പ്രഗല്‍ഭനായിരുന്ന പാണയത്തുപുത്തന്‍വീട്ടില്‍ ശ്രീ.ഗോപാലക്കുറുപ്പ് വൈദ്യന്‍ അടുത്തകാലത്താണ് അന്തരിച്ചത്.
    ശ്രദ്ധേയമായ മറ്റൊരു സംഗതി ഈ പഞ്ചായത്തില്‍ നടന്നിട്ടുണ്ട്. കൊട്ടറ അച്ചന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊട്ടറ, ചെറുകരകുന്നില്‍ കുടുംബാംഗമായ റവ: കെ.എം.ജേക്കബ് അവര്‍കളുടെ പേര് ലോകത്ത് ഏറ്റവും കൂടുതല്‍കാലം പുരോഹിതനായി സേവനം അനുഷ്ഠിച്ചതിന്‍റെ പേരില്‍ ഗിന്നസ്ബുക്കിന്‍റെ 1986 ലെ പതിപ്പില്‍ വന്നിട്ടുള്ളതാണ്. 1981 ല്‍ ജനിച്ച അദ്ദേഹം 103 -ാം വയസ്സിലാണ് അന്തരിച്ചത്. 86 വര്‍ഷം മാര്‍ത്തോമ സഭയില്‍ പുരോഹിതനായി ഏറ്റവും കൂടുതല്‍ കാലം പ്രേഷിത പ്രവര്‍ത്തനം നടത്തിയ വൈദികന്‍ എന്ന നിലയിലാണ് അദ്ദേഹം ലോക റിക്കാര്‍ഡിന് ഉടമയായത്.
    അന്തരിച്ച റ്റി.കെ.കോശിവൈദ്യന്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭണങ്ങളില്‍ സജീവ പങ്കാളി ആയായിരുന്നതുപോലെ തന്നെ പൂയപ്പള്ളി പഞ്ചായത്തിന്‍റെ വികസനത്തിന് പല രംഗങ്ങളിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന ആളും കോണ്‍ഗ്രസിന്‍റെ ഈ പ്രദേശത്തെ അറിയപ്പെടുന്ന നേതാവുമായിരുന്നു. പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍, ഹൈസ്ക്കൂള്‍, സബ് രജിസ്ട്രാര്‍ ആഫീസ് തുടങ്ങിയ പല പൊതു സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിന് കോശിവൈദ്യന്‍റെ മുന്‍കൈ ഉണ്ടായിരുന്നു. തച്ചുശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന, തടികൊണ്ട് വിമാനം നിര്‍മ്മിച്ച് 50 അടി ഉയരത്തില്‍ പറപ്പിച്ച മൈലോട് ഇളവാംകോണത്ത് ശങ്കരനാചാരിയുടെ പേര് എടുത്ത് പറയേണ്ടതാണ്. കറങ്ങുന്ന എടുപ്പു കുതിരയും, ചലിക്കുന്ന ശില്പങ്ങളും, പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളും തടികൊണ്ട് നിര്‍മ്മിക്കുന്നതിനുളള അസാധാരണമായ ബുദ്ധിവൈഭവം അദ്ദേഹം കാണിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ ആര്‍ട്ടിസ്റ്റ് ശ്രീ.സി.എസ്.വിശ്വം ഇന്ന് ലോക പ്രശസ്തനാണ്. മോസ്കോയിലെ ഗോര്‍ക്കി റിക്രിയേഷന്‍ സെന്‍ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആനക്കൊമ്പിലുള്ള നെഹ്റു ഗാന്ധിപ്രതിമകള്‍, വത്തിക്കാന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന څവിശുദ്ധ കര്‍മ്മലമാതാവും ഉണ്ണി മിശിഹായുംچ ദന്തപ്രതിമ, ലണ്ടന്‍ മ്യൂസിയത്തില്‍ വച്ചിട്ടുളള ദന്ത വിഗ്രഹമായ മഹാലക്ഷ്മി, ലണ്ടന്‍ ടെമ്പിള്‍ സ്റ്റാര്‍ മ്യൂസിയത്തില്‍ ڇകോര്‍ട്ട് ഓഫ് ആംڈ, യു. എന്‍. ഒ. യിലെ ബുദ്ധപ്രതിമ, ന്യൂയോര്‍ക്കിലെ റീഡേഴ്സ് ഡൈജസ്റ്റ് മാഗസിന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള څന്യൂസ്പേപ്പര്‍ബോയ്ڈ തുടങ്ങിയ ശില്‍പ്പങ്ങള്‍ വിശ്വത്തിന്‍റെ ലോകപ്രശസ്ത നിര്‍മ്മിതികളാണ്. 
ഇന്ന് നമ്മുടെ നാട്ടില്‍ ഒരു ചെറിയ ചുമ വന്നാല്‍ കുഞ്ഞുങ്ങള്‍ പോലും പറയുന്നത് കൃഷ്ണതുളസി കഫ് സിറപ്പ് കഴിക്കൂ എന്നാണ്. ഇങ്ങനെ ലോകമെമ്പാടും അറിയപ്പെടുന്ന കൃഷ്ണതുളസി കഫ് സിറപ്പ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന എം.വി.എം ആയുര്‍വേദിക് റിസര്‍ച്ച് ലാബ് പൂയപ്പള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി ലഭ്യമായ ഏറ്റവും മികച്ച ഗുണമേډയുള്ള ആയുര്‍വേദ ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പുരാതന ഔഷധ ശാസ്ത്രത്തിന്‍റെ രോഗശാന്തി സ്പര്‍ശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, അന്തരിച്ച പിതാവ് ശ്രീ.മാണിവൈദ്യരുടെ പേരില്‍ ശ്രീ.കെ.എം.ബാബു 1991-ല്‍ സ്ഥാപിച്ചതാണ് എം.വി.എം ആയുര്‍വേദ റിസര്‍ച്ച് ലാബ്. ശ്രീ.മാണിവൈദ്യന്‍, തെക്കന്‍ കേരളത്തിലെ പ്രശസ്ത ആയുര്‍വേദ ഭിഷഗ്വരനാണ്. ശ്രീ. കെ.എം.ബാബു, ആയുര്‍വേദ കുടുംബ പാരമ്പര്യത്തിന്‍റെ അഞ്ച് തലമുറകളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്, ആയുര്‍വേദത്തിന്‍റെ പഴക്കമേറിയ നേട്ടങ്ങള്‍ സമകാലിക രൂപത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചു, ആദ്യ ഉല്‍പ്പന്നമായ കൃഷ്ണതുളസി കഫ് സിറപ്പ് എന്ന ഉല്‍പന്നത്തിലൂടെ, അത് ഒടുവില്‍ കേരളത്തില്‍ ഒരു വീട്ടുപേരായി മാറി. തുടക്കം മുതല്‍, വളരെ പ്രയോജനപ്രദമായ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനിക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2009-ലെ ധനം ബിസിനസ് മാഗസിന്‍ ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ ഒന്നാം നമ്പര്‍ ബ്രാന്‍ഡായി കൃഷ്ണതുളസി കഫ് സിറപ്പിനെ തിരഞ്ഞെടുത്തു. 
1996 -ല്‍ ജനകീയാസൂത്രണം തുടങ്ങമ്പോള്‍ പൂയപ്പള്ളിയില്‍ 45.74 കി.മീ റോഡ് ഉണ്ടായിരുന്നത് 2022 ആയപ്പോള്‍ 113 കി.മീ ആയിട്ടുണ്ട്. നൂറുകണക്കിന് ഓട്ടോറിക്ഷകള്‍, ടാക്സികള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ദൈനംദിന യാത്രക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇത്രയേറെ പുരോഗതി വിവിധ മേഖലകളിലുണ്ടായിട്ടും പഞ്ചായത്തിലെ അടിസ്ഥാന സമ്പത്തുല്പാദന മേഖലയായ കാര്‍ഷിക വ്യാവസായിക രംഗങ്ങള്‍ അതിരൂക്ഷമായ മുരടിപ്പിനെയാണ് ഇന്ന് നേരിടുന്നത്. പ്രവാസികളായ പൂയപ്പള്ളിക്കാരില്‍ നിന്നുള്ള വരുമാനമാണ് സമ്പത്ത് വ്യവസ്ഥയെ ജീവത്താക്കി നിലനിര്‍ത്തുന്നത്.
റബ്ബര്‍, തെങ്ങ് കൃഷിയാണ് പഞ്ചായത്തിലെ മുഖ്യമായ കൃഷി, എന്നാല്‍ ഉല്‍പ്പാദന ചെലവ് വര്‍ദ്ധിക്കുകയും ഉല്‍പ്പന്നങ്ങളുടെ വില ഇടിയുകയും ചെയ്തതിന്‍റെ ഫലമായി കൃഷിക്കാര്‍ കൃഷിയെ കാര്യമായി സംരക്ഷിക്കാത്തതിനാല്‍ ഉല്‍പ്പാദനം കുറയുകയും ആയതിനാല്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെയാണ് ഇന്ന് കൃഷിക്കാര്‍ നേരിടുന്നത്. ഭൂരിപക്ഷം ആളുകള്‍ക്കും കൃഷി ഒരു അനുബന്ധ തൊഴില്‍ മാത്രമായി സ്വീകരിച്ചുവരികയാണ്.
പരമ്പരാഗത വ്യവസായങ്ങള്‍ പൂര്‍ണ്ണമായും നിന്ന് പോയിരിക്കുന്നു. ചെത്തും, ബീഡി , മണ്‍കല നിര്‍മ്മാണം എന്നിവ നാമമാത്രമായിരിക്കുന്നു. ആധുനീകരണം നടക്കാത്തതും, വൈവിദ്ധ്യവല്‍ക്കരണം ഇല്ലാത്തതുമാണ് ഈ വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. പഴയകാല നാട്ടറിവുകള്‍ ഉപയോഗപ്പെടുത്തിയും, ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ പരമ്പരാഗത വ്യവസായങ്ങളിലേക്കും സന്നിവേശിപ്പിച്ചും ഈ മുരടിപ്പിനെ മുറിച്ച് കടക്കാവുന്നതേയുള്ളൂ.